Skip to main content

ദശദിന കമ്മ്യൂണിറ്റി ക്യാമ്പിന് തുടക്കമായി

ചിറ്റൂര്‍ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല പയ്യന്നൂര്‍ സെന്റര്‍ സാമൂഹ്യ പ്രവര്‍ത്തന വിഭാഗവും ചിറ്റൂര്‍ തത്തമംഗലം നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ദശ ദിന കമ്മ്യൂണിറ്റി ക്യാമ്പിന് ചിറ്റൂരില്‍ തുടക്കമായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.എല്‍ കവിത ഉദ്ഘാടനം ചെയ്തു. സാമൂഹികവും സാംസ്‌കാരികവും കലാപരവുമായ വിവിധ പരിപാടികള്‍ ഉള്‍പ്പെടെ സാമൂഹിക പ്രതിബദ്ധതയില്‍ അധിഷ്ടിതമായ മാലിന്യ സംസ്‌കരണം, വയോജന വിവരശേഖരണം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പരിപാടികളാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി തെരുവ് നാടകം, കോളെജ് വിദ്യാര്‍ത്ഥികളുമായി ചേര്‍ന്ന് തുറന്ന ചര്‍ച്ച, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ചുമര്‍ ചിത്രങ്ങള്‍, പൊതുഇടങ്ങള്‍ ശുചിയാക്കലും സൗന്ദര്യവത്കരണവും എന്നിവ ക്യാമ്പയിന്റെ ഭാഗമായി നടത്തും.

date