Skip to main content

എം.ടിക്ക് ജില്ലാ ലൈബ്രറിയുടെ നവതി പ്രണാമം 19 ന്

എം.ടി വാസുദേവന്‍ നായരുടെ നവതിനിറവ് ജില്ലാ പബ്ലിക് ലൈബ്രറി എം.ടി. എന്ന വിസ്മയം: നവതി പ്രണാമം എന്ന പേരില്‍ ആഘോഷിക്കുന്നു. വൈകിട്ട് മൂന്നിന് ജില്ലാ പബ്ലിക് ലൈബ്രറയില്‍ നടക്കുന്ന പരിപാടിയില്‍ സാഹിത്യകാരന്മാരായ മുണ്ടൂര്‍ സേതുമാധവന്‍,  വൈശാഖന്‍, ഡോ. കെ.എസ് രവികുമാര്‍, ആഷാ മേനോന്‍, എന്‍. രാധാകൃഷ്ണന്‍ നായര്‍, ടി.കെ. ശങ്കരനാരായണന്‍, മോഹന്‍ദാസ് ശ്രീകൃഷ്ണപുരം, ജയന്‍ ശിവപുരം, ഡോ. പി.ആര്‍ ജയശീലന്‍, രാജേഷ് മേനോന്‍, മനോജ് വീട്ടിക്കാട് എന്നിവര്‍ പ്രഭാഷണം നടത്തും.
തുടര്‍ന്ന് ഡോ. കെ.എസ് രവികുമാര്‍ രചിച്ച കുന്നിന്‍ മുകളിലെ ബംഗ്ലാവ്-എം.ടി. മലയാളത്തിന്റെ താരുണ്യം എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കും. കുമാരനാശാന്‍ @ 150 എന്ന തുടര്‍ പരിപാടിയുടെ ഭാഗമായി ആശാന്റെ പ്രരോദനത്തെ ആസ്പദമാക്കി ഡോ. കെ.എസ് രവികുമാര്‍ പ്രഭാഷണം നടത്തും.

date