Skip to main content

ക്ഷേമനിധി ഉടമാവിഹിതം അടയ്ക്കണം

            കേരളമോട്ടോർ തൊഴിലാളിക്ഷേമനിധി പദ്ധതിയിൽ രജിസ്റ്റർ ചെയ്ത വാഹന ഉടമകൾ പദ്ധതിയിൽ വ്യവസ്ഥ ചെയ്ത പ്രകാരം വാഹന നികുതി അടയ്ക്കുന്നതിന് മുമ്പ് കൃത്യമായും ക്ഷേമനിധി ഉടമാവിഹിതം അട്ച്ചിരിക്കണമെന്നും അല്ലാത്ത പക്ഷം പലിശസഹിതം അടക്കേണ്ടിവരുമെന്നും ബോർഡ് ചെയർമാൻ കെകെ ദിവാകരൻ അറിയിച്ചു. ഓൺലൈൻ മുഖേനയും ജില്ലാ ഓഫീസുകളിൽ കാർഡ്‌  സ്വൈപ്പ്  വഴിയുംസൗത്ത് ഇന്ത്യൻ ബാങ്കിന്റെ ശാഖകളിലുംഅക്ഷയഫ്രണ്ട്‌സ്ജനസേവന കേന്ദ്രം എന്നിവയിലൂടെയും മൊബൈൽ ആപ്പ്‌ വഴിയും ക്ഷേമനിധി വിഹിതം അടയ്ക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.എൻ.എക്‌സ്3988/2023

date