Skip to main content

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ ആഭിമുഖ്യ ത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഇന്ററാക്ടീവ് മൾട്ടിമീഡിയ ആൻഡ് വെബ്‌ടെക്‌നോളജിഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ മാനേജ്മെന്റ്ഡിപ്ലോമ ഇൻ പ്രൊഫഷണൽ ഗ്രാഫിക് ഡിസൈനിംഗ്ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു.

പട്ടികജാതി പട്ടികവർഗ/മറ്റർഹ വിദ്യാർഥികൾക്ക് നിയമാനുസൃത ഫീസ് സൗജന്യമുണ്ട്. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമാണ്.

അപേക്ഷാ ഫോം 100 രൂപയ്ക്ക് സെന്ററിൽ നിന്ന് നേരിട്ടും/മണിഓർഡറായി 135 രൂപ, മാനേജിംഗ് ഡയറക്ടർകേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്ട്രെയിനിംഗ് ഡിവിഷൻസിറ്റി സെന്റർപുന്നപുരംപടിഞ്ഞാറേകോട്ടതിരുവന ന്തപുരം - 695024 എന്ന വിലാസത്തിൽ തപാലിലും ലഭിക്കും. വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത അപേക്ഷ  മാനേജിംഗ് ഡയറക്ടർസി-ആപ്റ്റിന്റെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാൻറ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 0471-24747200471-2467728 നമ്പരുകളിൽ ബന്ധപ്പെടണം. Web Site: www.captkerala.com. പൂരിപ്പിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ (വിദ്യാഭ്യാസയോഗ്യതജാതിവരുമാനം) കോപ്പികൾ സഹിതം ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 18.

പി.എൻ.എക്‌സ്3994/2023

date