Skip to main content

ഓണം ലോഗോ മല്‍സരം: വിജയികളെ പ്രഖ്യാപിച്ചു

 

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും, എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും, ഡിടിപിസി യുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ലാവണ്യം 2023'( ഓണാഘോഷം 2023) ഭാഗമായി നടത്തിയ ലോഗോ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.
പാലക്കാട് ജില്ലയിലെ കുമ്പിടി സ്വദേശി  തുറക്കൽ   ടി. ശിഹാബുദ്ദീൻ ഡിസൈന്‍ ചെയ്ത ലോഗോയാണ്  തെരഞ്ഞെടുക്കപ്പെട്ടത്.
 വിജയികള്‍ക്കുള്ള സമ്മാനത്തുകയായ 5000 രൂപ ഓണാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ  കൈമാറും.

  'ലാവണ്യം 2023' ന്റെ ഔദ്യോഗിക ലോഗോ ഓണം പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ പി.ആർ. റെനിഷ്, ഷബീബ്,  ജോർജ് ഇടപ്പരത്തി എന്നിവർ ചേർന്നാണ് തെരഞ്ഞെടുത്തത്.

date