Skip to main content

കടയ്ക്കല്‍ ഫെസ്റ്റിന് തുടക്കം

തൊഴിലാളി സംഗമത്തോടെ കടയ്ക്കല്‍ വിപ്ലവ സ്മാരക സ്‌ക്വയറില്‍ കടയ്ക്കല്‍ ഫെസ്റ്റിന് തുടക്കമായി. സെപ്റ്റംബര്‍ മൂന്നുവരെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കാര്‍ഷികോത്സവം, മെഗാഷോ, നാടകമത്സരം, പുസ്തകോത്സവം, വ്യാപാരമേള, വടംവലി, കുടുംബശ്രീ ഫെസ്റ്റ്, ഗോത്രവര്‍ഗ കലാപരിപാടികള്‍, റീല്‍സ് ഫെസ്റ്റിവല്‍, ടെക് ഫെസ്റ്റ്, ഓര്‍മയുടെ രസതന്ത്രം, കുത്തിയോട്ടം, വൈദ്യുത ദീപാലങ്കാരം, മെഗാ തിരുവാതിര, ഹൈടെക് അമ്യൂസ്മെന്റ് പാര്‍ക്ക്, സൂഫി സംഗീതം, കവി സമ്മേളനം തുടങ്ങി വ്യത്യസ്ത പരിപാടികളാണുള്ളത്.  

ഇടുക്കി സബ് കലക്ടര്‍ അരുണ്‍ എസ്. നായര്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന തൊഴിലാളികള്‍, ഹരിത കര്‍മസേന തുടങ്ങിയവരെ ആദരിച്ചു. 'കടയ്ക്കല്‍ വിപ്ലവവും കടയ്ക്കലിന്റെ സാമൂഹിക ചരിത്രവും' വിഷയത്തില്‍ മാസ്റ്റര്‍ റ്റി മാനവ് സംസാരിച്ചു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്‍, കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, രാഷ്ട്രീയ സാമൂഹികപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date