Skip to main content

മാവേലിക്കര കെ.എസ്.ആർ.ടി.സി.ഡിപ്പോയിലെ ടൈൽ പാകിയ പദ്ധതി ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: മാവേലിക്കര കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ഇന്റർലോക്ക് ടൈൽ പാകിയ പദ്ധതിയുടെ ഉദ്ഘാടനം എം.എസ്. അരുൺകുമാർ എം.എൽ.എ. നിർവഹിച്ചു. സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് ഈ സർക്കാർ കാഴ്ചവെയ്ക്കുന്നതെന്നും മാവേലിക്കര പട്ടണത്തിന്റെ തിലകക്കുറിയായി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് മാറുമെന്നും എം.എൽ.എ. പറഞ്ഞു.

എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 60 ലക്ഷം രൂപ വിനിയോഗിച്ചാണ് 1700 ചതുരശ്ര മീറ്ററിൽ ഇന്റർലോക് ടൈൽസ് പാകിയത്. ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന് എത്താൻ സാധിക്കാത്തതിനെ തുടർന്ന് മന്ത്രിയുടെ സന്ദേശം എം.എൽ.എ. ഉദ്ഘാടന ചടങ്ങിൽ വായിച്ചു.

കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നടന്ന ചടങ്ങിൽ മാവേലിക്കര നഗരസഭ ചെയർമാൻ കെ.വി. ശ്രീകുമാർ അധ്യക്ഷനായി. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ഡി. സാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ കൃഷ്ണകുമാരി, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ അനി വർഗീസ്, സജി പ്രായിക്കര, ഉമയമ്മ വിജയകുമാർ, എസ്. രാജേഷ്, കെ.എസ്.ആർ.ടി.സി. ഓപ്പറേഷൻ ആൻഡ് അഡ്മിനിസ്ട്രേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജി.പി. പ്രദീപ്, മദ്യമേഖല അധികാരി കെ.റ്റി. സെബി, എ.റ്റി.ഒ. എ. അജിത്, പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ എസ്.ബി. സ്മിത, ഡി. തുളസീദാസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.

date