Skip to main content

കൊതുക് ദിനാചരണം: കോളേജ് വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ

ആലപ്പുഴ: ലോക കൊതുക് ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ല മെഡിക്കൽ ഓഫീസ് (ആരോഗ്യം) എസ്.ഡി. കോളേജ് സുവോളജി വിഭാഗവുമായി ചേർന്ന് കോളേജ് വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ നടത്തുന്നു. 'കൊതുകും മനുഷ്യനും' എന്ന വിഷയത്തിൽ കാർട്ടൂൺ രചന മത്സരം, 'രോഗ പ്രതിരോധം പൊതുജന പങ്കാളിത്തത്തോടെ' എന്ന വിഷയത്തിൽ പ്രോജക്ട് അവതരണം, കൊതുക് ജന്യ രോഗങ്ങൾ, പ്രതിരോധം, പദ്ധതികൾ, ദിനാചരണത്തിന്റെ പ്രസക്തി എന്നിവയെ ആസ്പദമാക്കി പ്രശ്നോത്തരി എന്നീ മത്സരങ്ങളാണ് നടത്തുന്നത്.

ഒരു കോളേജിൽ നിന്നും രണ്ടുപേർ അടങ്ങുന്ന രണ്ടു ടീമുകൾക്ക് പ്രശ്നോത്തരി മത്സരത്തിൽ പങ്കെടുക്കാം. കാർട്ടൂൺ രചനക്ക് ഒരു കോളേജിൽ നിന്നും മൂന്നു വിദ്യാർഥികൾക്ക് പങ്കെടുക്കാം. പ്രോജക്ട് അവതരണത്തിന് ഒരു കോളേജിൽ നിന്ന് രണ്ടുപേർ അടങ്ങുന്ന ഒരു ടീമിനാണ് അവസരം. താത്പര്യമുള്ളവർ കോളേജ് ഐഡി കാർഡ് സഹിതം 21ന് രാവിലെ 9.30ന് എസ്.ഡി. കോളേജിലെത്തി രജിസ്റ്റർ ചെയ്യണം. ഫോൺ: 9747538076
 

date