Skip to main content

ട്രസ്റ്റി നിയമനം: അപേക്ഷ സെപ്റ്റംബര്‍ 2 വരെ

ഒറ്റപ്പാലം താലൂക്കിലെ തിരുനാരായണപുരം ശ്രീ ഉത്രത്തില്‍ക്കാവ് ക്ഷേത്രം, തരുവക്കോണം ശ്രീ ചുനയ്ക്കല്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ ട്രസ്റ്റി നിയമനം. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ രണ്ടിന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷാ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ നിന്നും ഒറ്റപ്പാലം/പെരിന്തല്‍മണ്ണ ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ നിന്നും www.malabardevaswom.kerala.gov.in ല്‍ നിന്നും ലഭിക്കുമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. ഫോണ്‍: 0491-2505777.

date