Skip to main content

എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് നിയമനത്തിന് അപേക്ഷിക്കാം

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖാന്തിരം പാലക്കാട് ബ്ലോക്കില്‍ നടപ്പാക്കുന്ന എസ്.വി.ഇ.പി സംരംഭകത്വ വികസന പദ്ധതിയില്‍ മൈക്രോ സംരംഭ കണ്‍സള്‍ട്ടന്റ് നിയമനം. പാലക്കാട് ബ്ലോക്ക് പരിധിയിലെ സ്ഥിര താമസക്കാര്‍ക്കാണ് അവസരം. യോഗ്യത പ്ലസ് ടു. 25 നും 45 നും മധ്യേ പ്രായമുള്ള കുടുംബശ്രീ അംഗം, കുടുംബശ്രീ കുടുംബാംഗം, ഓക്‌സിലറി ഗ്രൂപ്പ് അംഗം എന്നിവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മികവ് എന്നിവ അഭികാമ്യം. യോഗ്യരായവര്‍ അപേക്ഷയും ബായോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും അതത് കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ ആഗസ്റ്റ് 26 ന് വൈകിട്ട് അഞ്ചിനകം നല്‍കണമെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491-2505627
 

date