Skip to main content

കൈത്തറി, കരകൗശല, ചെറുകിട വ്യവസായ എക്സിബിഷന്‍ ആരംഭിച്ചു

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പാലക്കാട് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിന് എതിര്‍വശത്തുള്ള മൈതാനിയില്‍ കൈത്തറി, കരകൗശല, ചെറുകിട വ്യവസായ എക്സിബിഷന്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എസ്. സജി അധ്യക്ഷനായി. എക്സിബിഷനില്‍ കൈത്തറി, വ്യവസായ മേഖലയില്‍ ഉള്‍പ്പെട്ട 50-ഓളം സ്റ്റാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് 21 മുതല്‍ 28 വരെയാണ് എക്സിബിഷന്‍ നടക്കുന്നത്. രാവിലെ 11 മുതല്‍ രാത്രി എട്ട് വരെ പ്രവേശനം ഉണ്ടാകും. വൈകിട്ട് ആറ് മുതല്‍ കലാപരിപാടികള്‍ ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്.
മേളയില്‍ ഹാന്‍ഡ് ലൂം മാര്‍ക്ക് ലോഗോയോടു കൂടിയ യഥാര്‍ത്ഥ കൈത്തറി ഉത്പന്നങ്ങള്‍ 20 ശതമാനം സര്‍ക്കാര്‍ റിബേറ്റില്‍ വാങ്ങാം. കൂടാതെ ചെറുകിട വ്യവസായ, കരകൗശല ഉത്പന്നങ്ങള്‍, ഭക്ഷ്യ ഉത്പന്നങ്ങള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, ഫാക്ടറി വിലയ്ക്ക് സൂക്ഷ്മ ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഉത്പന്നങ്ങള്‍ എന്നിവ വാങ്ങാന്‍ സാധിക്കും. എക്സിബിഷനിലെ ആദ്യ വില്‍പന കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് സുനില്‍ ജോസഫ് ഏറ്റുവാങ്ങി. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍മാരായ ആര്‍. സോജന്‍, എം. ഗിരീഷ്, വാര്‍ഡ് അംഗം അനുപമ നായര്‍, ഹാന്‍ടെക്സ് ഭരണ സമിതി അംഗം രാമസ്വാമി എന്നിവര്‍ പങ്കെടുത്തു.

date