Skip to main content

ജനകീയ മത്സ്യക്കൃഷി: അപേക്ഷ 26 വരെ

സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന ജനകീയ മത്സ്യക്കൃഷി പദ്ധതിക്ക് അപേക്ഷിക്കാം. കുളങ്ങളിലെ ശുദ്ധജല മത്സ്യക്കൃഷി (തിലാപ്പിയ, ആസാംവാള-70 ശതമാനം സീഡ് സബ്സിഡി), കാര്‍പ്പ്, വരാല്‍, ആനബാസ് (100 ശതമാനം സീഡ് സബ്സിഡി), പടുതാകുളങ്ങളിലെ മത്സ്യകൃഷി (ആസാംവാള, വരാല്‍, ആനബാസ്-70 ശതമാനം സീഡ്, 40 ശതമാനം ഫീഡ് സബ്സിഡി), റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (തിലാപിയ 70 ശതമാനം സീഡ്, 40 ശതമാനം ഫീഡ് സബ്സിഡി) ബയോഫ്ളോക്ക് (വനാമി, തിലാപിയ-70 ശതമാനം സീഡ്, 40 ശതമാനം ഫീഡ് സബ്സിഡി), കൂടുമത്സ്യകൃഷി (തിലാപ്പിയ 70 ശതമാനം സീഡ്, 40 ശതമാനം ഫീഡ് സബ്സിഡി), കരിമീന്‍, വരാല്‍ വിത്തുത്പ്പാദന യുണിറ്റ് എന്നിവയാണ് പദ്ധതികള്‍. ഫിഷറീസ് വകുപ്പിന്റെ ജില്ലാ ഓഫീസ്, മത്സ്യകര്‍ഷക വികസന ഏജന്‍സി, മത്സ്യഭവന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നേരിട്ടോ അതത് പഞ്ചായത്തുകളിലെ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാര്‍ മുഖേനയോ ആഗസ്റ്റ് 26 വരെ അപേക്ഷ നല്‍കാമെന്ന് മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2815245

date