Skip to main content

മത്സര പരീക്ഷകള്‍ക്ക് പരിശീലനം: ക്വട്ടേഷന്‍ ക്ഷണിച്ചു

പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പറളി, കോങ്ങാട് പഞ്ചായത്തുകളില്‍ 2023-24 വര്‍ഷത്തെ അഭ്യസ്തവിദ്യരായ പട്ടികജാതി വിഭാഗക്കാര്‍ക്ക് മത്സര പരീക്ഷകള്‍ക്ക് പരിശീലനം എന്ന പദ്ധതിക്കായി അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ആഗസ്റ്റ് 24ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. അന്നേദിവസം രണ്ടിന് ക്വട്ടേഷന്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തിദിവസങ്ങള്‍ പട്ടികജാതി വികസന ഓഫീസില്‍ നേരിട്ട് ലഭിക്കുമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8547630126
 

date