Skip to main content

പ്രീസ്‌കൂള്‍ കിറ്റ് വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിന് കീഴില്‍ കുഴല്‍മന്ദം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിലുള്ള 166 അങ്കണവാടികള്‍ക്ക് പ്രീ സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. നികുതി, കടത്തുകൂലി, കയറ്റിറക്കുകൂലി തുടങ്ങിയ കൂലി ചെലവുകള്‍ ഉള്‍പ്പെടെയുള്ള നിരക്ക് രേഖപ്പെടുത്തണം. 4980 രൂപയാണ് നിരതദ്രവ്യം. ടെന്‍ഡറുകള്‍ ആഗസ്റ്റ് 24 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ടെന്‍ഡറുകള്‍ തുറക്കും. ഫോണ്‍: 04922272232

date