Skip to main content

റെസ്‌ക്യൂ ഓഫീസര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ശരണബാല്യം/കാവല്‍ പ്ലസ് റെസ്‌ക്യൂ ഓഫീസര്‍ തസ്തികയിലേക്ക് ദിവസവേതനടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.എസ്.ഡബ്ല്യു/എം.എ സോഷ്യോളജി ആണ് യോഗ്യത. പാലക്കാട് ജില്ലക്കാര്‍ക്കും കുട്ടികളുടെ മേഖലയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന. പ്രതിമാസ വേതനം 20,000 രൂപ. പ്രായപരിധി 30. താത്പര്യമുള്ളവര്‍ ഫോട്ടോ പതിച്ച ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ആഗസ്റ്റ് 26നകം ജില്ലാ സംരക്ഷണ ഓഫീസര്‍, ജില്ലാ സംരക്ഷണ യൂണിറ്റ്, മുന്‍സിപ്പല്‍ കോംപ്ലക്സ്, റോബിന്‍സണ്‍ റോഡ്, പാലക്കാട്-678001 എന്ന വിലാസത്തില്‍ തപാല്‍ മുഖേന അപേക്ഷിക്കണമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ശിശു സംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04912531098, 8281899468.

date