Skip to main content

അറിയിപ്പുകൾ

സൗജന്യ തയ്യൽ പരിശീലനം

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിൽ മാത്തറയിൽ പ്രവർത്തിക്കുന്ന സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ (ആർഎസ്‌ഇറ്റിഐ) ആരംഭിക്കുന്ന സൗജന്യ തയ്യൽ പരിശീലനത്തിന്‌ (30 ദിവസം) അപേക്ഷ ക്ഷണിച്ചു. 18നും 45 നും ഇടയിൽ പ്രായമുള്ളവർക്ക്‌ അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി : ആഗസ്റ്റ് 24. കൂടുതൽ വിവരങ്ങൾക്ക്‌ : 9447276470, 0495  2432470 

 

ബ്യൂട്ടി തെറാപ്പിസ്റ്റ് കോഴ്സ് 

ഗവ. വനിത ഐ.ടി.ഐയിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ആരംഭിക്കുന്ന ബ്യൂട്ടി തെറാപ്പിസ്റ്റ് (സ്കിൻ ആൻഡ് കെയർ) എന്ന ഹ്രസ്വകാല കോഴ്സിലേക്ക് എസ് എസ് എൽ സിയോ ഉയർന്നതോ ആയ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9539853888

  

കെമിസ്ട്രി ലക്ചറർ ഒഴിവ്

വെസ്റ്റ്ഹിൽ ഗവ.പോളിടെക്നിക്ക് കോളേജിൽ ജനറൽ ഡിപ്പാർട്മെന്റിൽ കെമിസ്ട്രി ലക്ചറർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു യോഗ്യത: എം എസ് സി കെമിസ്ട്രി. നെറ്റ് അഭിലഷണീയ യോഗ്യത ആയിരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 23ന് രാവിലെ 10.30ന് കോളേജിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

date