Skip to main content

ഭരണാനുമതി ലഭിച്ചു

 

എം വിജിന്‍ എം എല്‍ എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ വീതം വിനിയോഗിച്ച്  കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തിലെ പടിഞ്ഞാറേക്കര പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയം കെട്ടിട നിര്‍മാണ പ്രവൃത്തി, താവം പബ്ലിക് ലൈബ്രറി ആന്റ് റീഡിങ് റൂം കെട്ടിട നിര്‍മാണ പ്രവൃത്തി എന്നിവക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

കെ വി സുമേഷ് എം എല്‍ എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി 7.83 ലക്ഷം രൂപ വിനിയോഗിച്ച് വളപട്ടണം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10, തട്ടങ്കര പള്ളി ഫുട്പാത്ത് റോഡ് കോണ്‍ക്രീറ്റും സൈഡ് പ്രൊട്ടക്ഷന്‍ പ്രവൃത്തിക്കും ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി

date