Skip to main content

അറിയിപ്പുകൾ

  കൂടിക്കാഴ്ച നടത്തുന്നു

ഗവ. മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവർത്തിച്ചുവരുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിക്കു കീഴിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് ആഗസ്റ്റ് 23 ന് രാവിലെ 10 മണിക്ക്  ജില്ലാ മെഡിക്കൽ ഓഫീസിൽ കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത: എം ഫിൽ /ക്ലിനിക്കൽ സൈക്കോളജിയിൽ പി ജി ഡി സി പിയും ആർ സി ഐ രജിസ്‌ട്രേഷനും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2370494 , dmohkozhikode@gmail.com

 

എച്ച് ആർ മാനേജർ ഒഴിവ് 

എറണാകുളം ജില്ലയിലെ ഒരു  അർധസർക്കാർ സ്ഥാപനത്തിൽ മാനേജർ (എച്ച് ആർ ) തസ്തികയിൽ ഒരു സ്ഥിരം ഒഴിവ് (ശമ്പളം 68700 -110400 രൂപ) നിലവിലുണ്ട്. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഒരു അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും എം ബി എ (പേഴ്‌സണേൽ /എച്ച് ആർ ), എം എസ് ഡബ്ല്യൂ, നിയമ ബിരുദവും. നിശ്ചിത യോഗ്യതയുള്ള 18 -45 പ്രായപരിധിയിലുള്ള (ഇളവുകൾ  അനുവദനീയം) തല്പരരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 26 നു മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുമുള്ള എൻ ഒ സി ഹാജരാകണമെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫിസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0484-2312944

  

ഫിനാന്‍സ് മാനേജർ ഒഴിവ് 

എറണാകുളം ജില്ലയിലെ ഒരു  അർധ സർക്കാർ  സ്ഥാപനത്തിൽ മാനേജർ (ഫിനാന്‍സ്) തസ്തികയിൽ  ഒരു സ്ഥിരം ഒഴിവ് (ശമ്പളം 42500 -87000 രൂപ) നിലവിലുണ്ട്. യോഗ്യത : ഒരു അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം, സി എ /ഐ സി ഡബ്ല്യൂ എയും സർക്കാർ/അർധ സർക്കാർ/സ്വകാര്യ സ്ഥാപനത്തിൽ  ഫിനാന്‍സ്, അക്കൗണ്ട് മേഖലയിൽ 3 വര്‍ഷത്തിൽ കുറയാത്ത തൊഴിൽ പരിചയം. താത്പര്യമുള്ള 18 -45 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം)  തല്പരരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 26നു മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുമുള്ള എൻ ഒ സി ഹാജരാകണമെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫിസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0484-2312944

date