Skip to main content

അക്രഡിറ്റഡ് എഞ്ചിനീയർ ഒഴിവ്

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എസ് പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട് കരാറടിസ്ഥാനത്തിൽ അക്രഡിറ്റഡ് എഞ്ചിനീയറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.സിവിൽ, അഗ്രിക്കൾച്ചറൽ എഞ്ചിനിയറിംഗ് യോഗ്യത ഉള്ളവർക്കും യോഗ്യതയുളളവരുടെ അഭാവത്തിൽ മൂന്ന് വർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമയും, കുറഞ്ഞത് അഞ്ച് വർഷം തൊഴിലുറപ്പ് പദ്ധതി

തദ്ദേശസ്വയംഭരണ സർക്കാർ/അർദ്ധസർക്കാർ, പൊതുമേഖല സർക്കാർ മിഷൻ സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയവും, രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമയും കുറഞ്ഞത് പത്ത് വർഷം തൊഴിലുറപ്പ് പദ്ധതി തദ്ദേശസ്വയംഭരണ സർക്കാർ/അർദ്ധസർക്കാർ പൊതുമേഖല സർക്കാർ മിഷൻ സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയവും പരിഗണിക്കും.

ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുളള രേഖകൾ സഹിതം ആഗസ്റ്റ് 26 വൈകിട്ട് അഞ്ചു മണി മുൻപായി അപേക്ഷ നൽകണം.ഫോൺ : 0487-2262473, 8281040586

date