Skip to main content

മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ (ഗസ്റ്റ്) - വാക്-ഇന്‍-ഇന്റര്‍വ്യൂ

കണ്ണൂർ ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്‌നോളജിയുടെ കീഴിലുള്ള കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ്ങ് കോളേജില്‍ മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ (ഗസ്റ്റ്)- തസ്തികയില്‍ നിയമനം നടത്തുന്നു. ആഗസ്റ്റ് 25ന് രാവിലെ 10.30ന് തോട്ടടയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് കാമ്പസില്‍ വെച്ച് നടത്തുന്ന അഭിമുഖം വഴിയാണ് തെരഞ്ഞെടുപ്പ്. മലയാളത്തില്‍ ബിരുദാനന്തര ബിരുദവും, യൂജിസി നെറ്റ് , അധ്യാപന പരിചയവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും, പ്രവര്‍ത്തി പരിചയവും തെളിയിക്കുന്ന എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, കോപ്പിയും, ബയോഡാറ്റയും സഹിതം ആഗസ്റ്റ് 25 ന് രാവിലെ 10.30 ന് തോട്ടടയിലുള്ള ഐ.ഐ.എച്ച്.ടി യില്‍ വെച്ച് നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്. ഫോണ്‍ : 0497 2835390

date