Skip to main content

കേച്ചേരിയിൽ ഗവൺമെന്റ് പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണ പരിപാടി നാളെ തുടങ്ങും

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ തൃശ്ശൂർ യൂണിറ്റ്, ചൂണ്ടൽ പഞ്ചായത്തുമായി ചേർന്ന് സംഘടിപ്പിക്കുന്ന ദ്വിദിന സംയോജിത ബോധവൽക്കരണ പരിപാടിയും പ്രദർശനവും നാളെ (23.08.23) മുതൽ കേച്ചേരി സിറ്റി പാലസ് ഓഡിറ്റോറിയത്തിൽ നടക്കും.

ഇന്ന് രാവിലെ നടക്കുന്ന ചടങ്ങിൽ മണലൂർ എം.എൽ.എ മുരളി പെരുനെല്ലി പരിപാടി ഉദ്ഘാടനം ചെയ്യും.ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ അധ്യക്ഷത വഹിക്കും. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് മുഖ്യാതിഥിയായിരിക്കും. വിവിധ ഗവൺമെന്റ് പദ്ധതികളെക്കുറിച്ച് വിദഗ്ധർ നയിക്കുന്ന പഠന ക്ലാസുകൾ, പരിശീലന പരിപാടികൾ, കലാപരിപാടികൾ, സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ചുള്ള ചിത്രപ്രദർശനം എന്നിവയടങ്ങുന്നതാണ് ബോധവത്കരണ പരിപാടി.

നാഷണൽ ആയുഷ് മിഷൻ ഭാരതീയ ചികിത്സാവകുപ്പു വഴി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും വ്യാഴാഴ്ച സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടിയോടനുബന്ധിച്ച് തപാൽ വകുപ്പ് ആധാർ മേള ഒരുക്കിയിട്ടുണ്ട്. മിഷൻ ഇന്ദ്രധനുഷ് പദ്ധതി, കേന്ദ്ര ഗവൺമെന്റ് ഇൻഷുറൻസ് സ്കീമുകൾ എന്നീ വിഷയങ്ങളിൽ പ്രത്യേകം ക്ലാസുകൾ നടക്കും.

date