Skip to main content

16-ാമത് കുട്ടികളുടെ ജൈവ വൈവിധ്യ കോൺഗ്രസ്: അപേക്ഷ  ക്ഷണിച്ചു

 

സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് 16-ാമത് കുട്ടികളുടെ ജൈവ വൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്കായി സംസ്ഥാന - ജില്ലാതലത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപന്യാസം മത്സരം, പെയിൻ്റിഗ് മത്സരം, പ്രോജക്ട് അവതരണം, പെൻസിൽ ഡ്രോയിങ് മത്സരം എന്നീ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. പൂരിപ്പിച്ച അപേക്ഷകൾ ജൈവവൈവിധ്യ ബോർഡ് ജില്ലാ കോ- ഓഡിനേറ്ററുടെ ഇ-മെയിലിലേക്ക് അയക്കണം. അവസാന തീയതി സെപ്റ്റംബർ 10. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും www.keralabiodiversity.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

date