Skip to main content

ഓണം സമൃദ്ധമാക്കാന്‍ ക്ഷേമപെന്‍ഷന്‍ വിതരണത്തിലൂടെ സാധിച്ചു: മന്ത്രി കെ എല്‍ ബാലഗോപാല്‍

ഓണം സമൃദ്ധമായി ആഘോഷിക്കണമെന്ന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് എല്ലാവര്‍ക്കും ഓണത്തിന് മുന്‍പ് ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ സാധിച്ചതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കൊല്ലം കോര്‍പറേഷന്റെ വയോജനക്ലബ് ഉദ്ഘാടനവും വയോജനങ്ങളെ ആദരിക്കലും പരിപാടി സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സമസ്ത മേഖലയിലും മികവുറ്റ പ്രവര്‍ത്തനങ്ങളും വികസന പദ്ധതികളും നടപ്പിലാക്കി ഓണം സന്തോഷകരമാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനായി വയോജന ക്ലബ് പദ്ധതികള്‍ പ്രയോജനപ്പെടും. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ആയുര്‍ദൈര്‍ഘ്യം കൂടുതലാണെന്നും മന്ത്രി പറഞ്ഞു.

കോര്‍പ്പറേഷന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ ചെലവില്‍ 80 വയസിന് മുകളില്‍ പ്രായമുള്ള ബി പി എല്‍ വിഭാഗത്തിലുള്ള വയോജനങ്ങള്‍ക്കാണ് ഓണപ്പുടവ നല്‍കി ആദരിച്ചത്. 1420 സ്ത്രീകള്‍ക്കും 556 പുരുഷ•ാര്‍ക്കുമുള്ള ഓണപ്പുടവ കേരള ഹാന്‍ഡ് ലൂം സൊസൈറ്റിയില്‍ നിന്നാണ് വിതരണം ചെയ്യുന്നത്. ശ്രവണ സഹായി, സഹായ ഉപകരണങ്ങള്‍, പോഷകാഹാര കിറ്റ്, കട്ടില്‍, ക്യാന്‍സര്‍ രോഗികള്‍ക്ക് വേണ്ടിയുള്ള പോഷകാഹാരം, പകല്‍വീട് തുടങ്ങിയവയ്ക്കായി മൂന്ന് കോടി രൂപ കോര്‍പറേഷന്‍ വകയിരുത്തിയിട്ടുണ്ട്.

മേയര്‍ പ്രസന്ന എണസ്റ്റ് അധ്യക്ഷയായി. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ•ാരായ എസ് ഗീതാകുമാരി, എസ് ജയന്‍, യു പവിത്ര, ജി. ഉദയകുമാര്‍, എ കെ സവാദ്, സവിതാദേവി, ഹണി, കോര്‍പ്പറേഷന്‍ സെക്രട്ടറി ആര്‍ എസ് അനു, സിഡിപിഒ ഗ്രേസി, അസിസ്റ്റന്റ് സെക്രട്ടറി സജി, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date