Skip to main content

പരിശീലന സ്ഥാപനങ്ങളിൽ നിന്നും താൽപ്പര്യ പത്രം ക്ഷണിച്ചു

പിന്നാക്ക സമുദായങ്ങളിൽ ഉൾപ്പെട്ട, നഴ്സിങ് പഠനം പൂർത്തീകരിച്ച് രണ്ടു വർഷം പൂർത്തിയായിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾക്കും നഴ്സിങ് കോഴ്സ് നാലാം വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഐ.ഇ.എല്‍.ടി.എസ്, ടോഫല്‍, ഒ.ഇ.ടി, എന്‍.സി.എല്‍.ഇ.എക്സ് തുടങ്ങിയ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സുകളിൽ പരിശീലനം നൽകുന്നതിന് പിന്നാക്ക വിഭാഗ വകുപ്പ് മുഖേന എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം എന്ന പദ്ധതി പ്രകാരം സ്ഥാപനങ്ങളെ എംപാനൽ ചെയ്യുന്നതിനായി സംസ്ഥാനത്തിനകത്ത് പ്രവർത്തിക്കുന്ന പരിശീലന സ്ഥാപനങ്ങളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. സ്ഥാപനങ്ങൾ പ്രശസ്തിയും, സേവന പാരമ്പര്യവും മികച്ച റിസൽട്ട് ഉള്ളവയുമായിരിക്കണം. വിശദാംശങ്ങൾ ഉൾപ്പെടുന്ന വിജ്ഞാപനം www.bcdd.kerala.gov.in എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താൽപ്പര്യപത്രം സെപ്തംബര്‍ എട്ടിനകം പിന്നാക്ക വിഭാഗ വകുപ്പ് പാലക്കാട് മേഖലാ ആഫീസിൽ ലഭിക്കണം. ഫോൺ - 0491 2505663.

 

date