Skip to main content

ഇ-ടെൻഡർ ക്ഷണിച്ചു

        മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധത്തൊഴിലാളികൾക്കും ഉള്ള വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതി 2023 ഡിസംബർ 17 മുതൽ 2024 ഡിസംബർ 16 വരെ പുതുക്കി നടപ്പിലാക്കുന്നതിന്        ഇൻഷുറൻസ് കമ്പനികളെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി മത്സ്യത്തൊഴിലാളികൾക്കും അനുബന്ധത്തൊഴിലാളികൾക്കും പ്രത്യേകം ഇ-ടെൻഡറുകൾ ക്ഷണിച്ചിരിക്കുന്നു.  ടെൻഡർ ഡോക്യുമെന്റും ടെൻഡർ ഷെഡ്യൂളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.

        ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി 2023 സെപ്റ്റംബർ 2 വൈകുന്നേരം 5 മണി.  മത്സ്യത്തൊഴിലാളികൾക്കായുള്ള വ്യക്തിഗത അപകട ഇൻഷുറൻസ് ടെൻഡർ തുറക്കുന്നത് 2023 സെപ്റ്റംബർ 4 വൈകുന്നേരം 3 മണിക്കായിരിക്കും. അനുബന്ധത്തൊഴിലാളികൾക്കായുള്ള വ്യക്തിഗത അപകട ഇൻഷുറൻസ് ടെൻഡർ തുറക്കുന്നത് 2023 സെപ്റ്റംബർ 4 വൈകുന്നേരം 3 വരെ.

പി.എൻ.എക്‌സ്4045/2023

date