Skip to main content

ഗുരുവായൂർ മണ്ഡലം തൊഴിൽതീരം: സംഘാടക സമിതി രൂപീകരിച്ചു

തൊഴിൽതീരം പദ്ധതി ഗുരുവായൂർ മണ്ഡലത്തിൽ  നടപ്പാക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. ഗുരുവായൂർ മണ്ഡലത്തിലെ മത്സ്യത്തൊഴിലാളി വിഭാഗത്തിൽപെട്ട തൊഴിലന്വേഷകരെ കേരള നോളജ് ഇക്കണോമി മിഷൻ നൈപുണ്യ പരിശീലനം നൽകി വൈജ്ഞാനിക തൊഴിൽ രംഗത്തേക്ക് എത്തിക്കുന്ന പ്രത്യേക പദ്ധതിയാണ് തൊഴിൽതീരം.

എൻ കെ അക്ബർ എം എൽ എ യോഗം ഉദ്ഘാടനം ചെയ്തു. എൻ കെ അക്ബർ എം എൽ എ  ചെയർമാനായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാർ, മുനിസിപ്പാലിറ്റി അധ്യക്ഷൻമാർ വൈസ് ചെയർമാൻമാരായും, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ കൺവീനറായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സിഡിഎസ് ചെയർപേഴ്സൺമാർ, ജില്ലാ പ്രോഗ്രാം മാനേജർ എന്നിവർ ജോയിൻ കൺവീനർമാരായും  സംഘാടക സമിതി രൂപീകരിച്ചു. സെപ്റ്റംബർ നാലു മുതൽ പഞ്ചായത്ത്തല സംഘാടകസമിതി ചേരാൻ എം എൽ എ നിർദ്ദേശം നൽകി.
 
ചാവക്കാട് മുനിസിപ്പാലിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷയായി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആഷിദ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ ടി വി സുരേന്ദ്രൻ, ജാസ്മിൻ ഷെഹീർ, വിജിത സന്തോഷ്, ഹസീന താജുദ്ദീൻ, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റൻ്റ്  കോ-ഓർഡിനേറ്റർ കെ കെ പ്രസാദ്, ജില്ലാ പ്രോഗ്രാം മാനേജർ  കെ ജെ സിതാര, ഫിഷറീസ്  വാർഡ് മെമ്പർമാർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഫൈസൽ, കമ്മ്യൂണിറ്റി അംബാസഡർ  സാജിദ അബ്ദുൾസലാം, സിഡിഎസ് ചെയർപേഴ്സൺമാർ, യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. കെ കെ ഇ എം റീജണൽ പ്രോഗ്രാം മാനേജർ നീതു പദ്ധതി വിശദീകരണവും ചർച്ചയും ഏകോപിപ്പിച്ചു.

date