Skip to main content

ആയൂർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ ഒഴിവുകൾ

 

ജില്ലയിലെ നാഷണൽ ആയുഷ് മിഷൻ വഴി ഗവ.ആയുർവേദ ആശുപത്രികളിലേക്ക് ആയൂർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമനം നടത്തുന്നു. അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും സെപ്റ്റംബർ  12 ന്  എറണാകുളം കച്ചേരിപ്പടിയിലെ ജില്ലാ  ആയുർവേദ  ആശുപത്രിയിൽ  രാവിലെ 10 ന് നടക്കും.  ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം കച്ചേരിപ്പടിയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ്‌മിഷൻ  ജില്ലാ ഓഫീസിൽ സെപ്റ്റംബർ 9 ന്  വൈകുന്നേരം 5 വരെ അപേക്ഷ സ്വീകരിക്കും.

യോഗ്യത- കേരള സർക്കാർ നടത്തുന്ന  ഒരുവർഷത്തിൽ  കുറയാതെയുള്ള  ആയുർവേദ തെറാപ്പിസ്റ്റ്  കോഴ്സ്  പാസ്സായിരിക്കണം. (DAME)

പ്രതിമാസ വേതനം 14700 രൂപ.
ഉയർന്ന പ്രായ പരിധി 40 വയസ്സ്,
ഫോൺ : 0484-2919133

date