Skip to main content

അറിയിപ്പുകൾ 

 

യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന

താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ പരിധിയിലെ കെ-ടെറ്റ് പരീക്ഷാ സെന്ററുകളായ ജി.വി.എച്ച്.എസ്.എസ് താമരശ്ശേരി, ജി.ജി.എച്ച്.എസ്.എസ് ബാലുശ്ശേരി, ജി.വി.എച്ച്. എസ്.എസ് ബാലുശ്ശേരി എന്നീ വിദ്യാലയങ്ങളിൽ നിന്നും 2023 മാർച്ചിൽ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ച ഉദ്യോഗാർത്ഥികളുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന ആഗസ്റ്റ് 24, 25 തിയ്യതികളിലായി താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ (മിനി സിവിൽ സ്റ്റേഷൻ) നടക്കും. കാറ്റഗറി I, കാറ്റഗറി II പരീക്ഷാർത്ഥികൾ ആഗസ്റ്റ് 24 നും, കാറ്റഗറി III, കാറ്റഗറി IV പരീക്ഷാർത്ഥികൾ ആഗസ്റ്റ് 25നും ഹാജരാകേണ്ടതാണ്. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ, മാർക്ക് ലിസ്റ്റ്, ഹാൾ ടിക്കറ്റ്, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് (ബാധകമായവർക്ക് മാത്രം) ഇവ എല്ലാത്തിന്റെയും ഓരോ പകർപ്പ് എന്നിവ സഹിതം താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ രാവിലെ 10.30 മുതൽ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഹാജരാവേണ്ടതാണ്. ഡിഗ്രി/ടി.ടി.സി/ഡി.എൽ.എഡ് കോഴ്സ് പൂർത്തിയായിട്ടില്ലാത്തവർ പരീക്ഷ കഴിഞ്ഞ് ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം മാത്രം വെരിഫിക്കേഷന് ഹാജരായാൽ മതി. ഉച്ചക്ക് നാല് മണി വരെ മാത്രമേ സർട്ടിഫിക്കറ്റ് പരിശോധന ഉണ്ടാവുകയുള്ളൂ. മുൻ വർഷങ്ങളിൽ പരീക്ഷ പാസായവരിൽ ഇനിയും വെരിഫിക്കേഷൻ പൂർത്തിയാക്കാത്തവരും കാറ്റഗറി അനുസരിച്ച് മേൽപ്പറഞ്ഞ ദിവസങ്ങളിൽ ഹാജരാകേണ്ടതാണ്.  

 

കൂടിക്കാഴ്ച

ജില്ലാ ആയുർവേദ ആശുപത്രിയുടെ പുറക്കാട്ടിരിയിലെ ജെറിയാട്രിക് ബ്ലോക്കിലേക്ക് ദിവസവേതനത്തിന് ഫാർമസി അറ്റൻഡർ തസ്തികയിൽ നിയമിക്കുന്നതിന് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത : എസ്.എസ് എൽ.സി. ആയുർവേദ ഫാർമസിയിലുള്ള പരിചയം അഭികാമ്യം. നഴ്സിംഗ് അസിസ്റ്റന്റ്/ അറ്റൻഡർ തസ്തികയിൽ നിന്ന് വിരമിച്ചവർക്ക് മുൻഗണന. പ്രായപരിധി: 25 നും 60 നും മധ്യേ. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും, ബയോഡാറ്റയും, ആധാർ കാർഡും സഹിതം ആഗസ്റ്റ് 26ന് രാവിലെ 10.15  മുതൽ 12.30 വരെ ജില്ലാ ആയുർവേദ ആശുപത്രിയിൽ കൂടിക്കാഴ്ചക്ക് നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495-2382314  

 

ടെണ്ടർ ക്ഷണിച്ചു 

വിമൺ പ്രൊട്ടക്ഷൻ ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിന് 2023 -24 സാമ്പത്തിക വർഷം കരാർ അടിസ്ഥാനത്തിൽ വാഹനം നൽകാൻ താൽപ്പര്യമുള്ള വ്യക്തികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടറിന്റെ അടങ്കൽ തുക 360000/ രൂപ. പൂരിപ്പിച്ച ടെണ്ടർ  ലഭിക്കേണ്ട അവസാന തിയ്യതി :  സെപ്റ്റംബർ നാല്‌ വൈകീട്ട് 2:30. ടെണ്ടറുകൾ അന്നേ ദിവസം വൈകീട്ട് മൂന്ന് മണിക്ക് തുറക്കുന്നതാണ്. ടെണ്ടർ അംഗീകരിച്ച് ലഭിക്കുന്ന വ്യക്തി അടങ്കൽ തുകയുടെ അഞ്ച് ശതമാനം സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നൽകേണ്ടതും 200 രൂപയുടെ മുദ്രപത്രത്തിൽ എഗ്രിമെൻറ് വെക്കേണ്ടതുമാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495  2371343

date