Skip to main content

പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് കോഴ്സ്

                  സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ ശ്രീകാര്യം, സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ നടത്തുന്ന കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്നോളജി – പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് (ബുക്ക് ബൈന്റിങ്) കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴ് സീറ്റുകളാണ് ഒഴിവുള്ളത്. എസ്.എസ്.എൽ.സിയോ തത്തുല്യ പരീക്ഷയോ എഴുതി ഉന്നതവിദ്യാഭ്യാസത്തിന് അർഹത നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷാഫോം www.sitttrkerala.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ നിർദിഷ്ഠ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, രജിസ്ട്രേഷൻ ഫീസ് (25 രൂപ) എന്നിവ സഹിതം സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 8. ഫോൺ: 9447427476, 9400006462.

പി.എൻ.എക്‌സ്4050/2023

date