Skip to main content

ഐബിപിഎസ്, എസ്എസ്‌സി മത്സര പരീക്ഷകൾക്ക് സൗജന്യ പരിശീലനം

നെയ്യാറ്റിൻകര എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന കരിയർ ഡവലപ്പ്‌മെൻറ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഐബിപിഎസ്, എസ്എസ്‌സി മത്സര പരീക്ഷക്കുള്ള സൗജന്യ പരിശീലന പരിപാടിയിൽ ഒഴിവുള്ളതായി എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. പ്രവേശനം നേടാൻ താത്പര്യമുള്ളവർ സെപ്റ്റംബർ രണ്ടിനകം കരിയർ ഡവലപ്പ്‌മെൻറ് സെന്ററിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 7034332658, 7306636511, ഇ-മെയിൽ cdcntka@kerala.gov.in

date