Skip to main content

രാമേശ്വരം ഇഡ്ഡലിയുടെ രുചി അറിയണോ... കളമശ്ശേരി കാർഷികോത്സവത്തിലേക്ക് വരൂ

 

ഭക്ഷണപ്രിയരെ ആകർഷിക്കാൻ വ്യത്യസ്ത രുചി കൂട്ടുകളൊരുക്കി കളമശേരി കാർഷികോത്സവത്തിലെ ഭക്ഷണശാല. കേരളീയരുടെ ഇഷ്ട പ്രഭാത ഭക്ഷണമായ ഇഡ്ഡലിയെ ലോകത്തിന്റെ തീൻമേശയിലെത്തിച്ച രാമേശ്വരം ഇഡ്ഡലി കാർഷികോത്സവത്തിന്റെ അഞ്ചാം ദിനത്തിൽ പ്രധാന ആകർഷണമായി മാറി. സാധാരണ രീതിയിൽ നിന്നും വ്യത്യസ്തമായി മൺകലങ്ങളിൽ തയ്യാറാക്കിയ രാമേശ്വരം ഇഡ്ഡലിയുടെ സ്വാദ് ആസ്വദിക്കാൻ നിരവധി പേരാണ് എത്തിയത്.

അഞ്ചുദിവസമായി തുടരുന്ന കാർഷികോത്സവത്തിലെ പ്രധാന ആകർഷകളിൽ ഒന്നാണ് രാമേശ്വരം ഇഡലി ലഭിക്കുന്ന സ്റ്റാൾ. കളമശേരി ടി വി എസ് ജംഗ്ഷനിൽ നടക്കുന്ന കാർഷികോത്സവം ഓഗസ്റ്റിന് 27 ന് സമാപിക്കും.

date