Skip to main content

സ്പോട്ട് അഡ്മിഷൻ

       കേരള സർക്കാറിന്റെ തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന  കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ എ..സി.ടി.ഇ അംഗീകാരത്തോടെ എ.പി.ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാല അഫിലിയേഷനോട് കൂടി നടത്തുന്ന നാലു വർഷത്തെ ഡിസൈൻ ബിരുദ പ്രോഗ്രാമിലേക്ക് സ്‌പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി പരീക്ഷ ഏതെങ്കിലും വിഷയത്തിൽ 45% മാർക്കിൽ കൂടുതൽ കരസ്ഥമാക്കിയ വിദ്യാർഥികൾക്ക്  അപേക്ഷിക്കാം. താൽപ്പര്യമുള്ള വിദ്യാർഥികൾ ഓൺലൈൻ അപേക്ഷ ഫോമിൽ  സെപ്റ്റംബർ ഒന്നിന് വൈകിട്ട് 3 മണിക്ക് മുമ്പ് അപേക്ഷിക്കണം.

       KS-DAT/UCEED/NID/NIFT യോഗ്യതയുള്ളവർക്ക് മുൻഗണന നൽകും. അല്ലാത്ത വിദ്യാർത്ഥികളെ അഭിരുചിയുടെ  അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നല്കുക. ഓൺലൈൻ അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും കെ.എസ്‌.ഐ.ഡി വെബ്‌സൈറ്റ് (www.ksid.ac.in)  സന്ദർശിക്കുക ഫോൺ: 0474 2719193.

പി.എൻ.എക്‌സ്4059/2023

date