Skip to main content

ഉജ്ജ്വലബാല്യം പുരസ്‌കാരം : അപേക്ഷ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വ്യത്യസ്തമേഖലകളില്‍ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് നല്‍കിവരുന്ന ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.

2022 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ കല, കായികം സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതിസംരക്ഷണം, ഐ ടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യപ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പനിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന ആറ് മുതല്‍ 11 വയസ്സിനിടയിലും, 12 മുതല്‍ 18 വയസ്സിന് ഇടയിലും പ്രായമുള്ള പൊതുവിഭാഗത്തിലെ കുട്ടികള്‍ക്ക് അപേക്ഷിക്കാം.

ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു ജില്ലയിലെ നാല് കുട്ടിയെന്ന രീതിയില്‍ ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് തിരഞ്ഞെടുക്കും. അപേക്ഷകള്‍ സെപ്റ്റംബര്‍ 15ന് മുമ്പ് ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയം, മൂന്നാം നില സിവില്‍ സ്റ്റേഷന്‍, കൊല്ലം-691013, എന്ന വിലാസത്തില്‍ അയക്കാം. നേരിട്ടും നല്‍കാം. ഫോണ്‍ :- 04742791597.

date