Skip to main content

വെറ്റ്‌ലാന്റ് അനലിസ്റ്റ്, പ്രോജക്ട് സയന്റിസ്റ്റ് ഒഴിവുകൾ

പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന തണ്ണീർതട അതോറിറ്റിയിലേക്ക് റാംസാർ തണ്ണീർതടങ്ങളുടെ കർമ്മ പരിപ്രേക്ഷ്യം നടപ്പാക്കുന്നതിന്റെ ഭാഗമായും അതോറിറ്റിയുടെ മറ്റ് സാങ്കേതിക പ്രവർത്തനങ്ങൾക്കായും രണ്ട് വെറ്റ്‌ലാൻഡ് അനലിസ്റ്റ് തസ്തികകളിലേക്കും ഒരു പ്രോജക്ട് സയന്റിസ്റ്റ് തസ്തിയിലേക്കും കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡേറ്റയും സെപ്റ്റംബർ 15 വൈകുന്നേരം 5 ന് മുമ്പ് മെമ്പർ സെക്രട്ടറികേരള സംസ്ഥാന തണ്ണീർതട അതോറിറ്റി (SWAK), നാലാം നിലകെ.എസ്.ആർ.ടി.സി ബസ് ടർമിനൽ കോംപ്ലക്‌സ്തമ്പാനൂർതിരുവനന്തപുരം – 695001 എന്ന വിലാസത്തിലും swak.kerala@gmail.com എന്ന ഇ-മെയിലിലും നൽകണം. രണ്ട് തസ്തകകളിലേക്കും അപേക്ഷിക്കുന്നവർ പ്രത്യേകം അപേക്ഷകൾ നൽകണം. ഒരു അപേക്ഷയിൽ രണ്ട് തസ്തികകളിലേക്കുള്ള അപേക്ഷ സ്വീകരിക്കില്ല.

അപേക്ഷയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ/ടേംസ് ഓഫ് റഫറൻസ്മാതൃകാ അപേക്ഷാ ഫോം എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ www.envt.kerala.gov.inwww.swak.kerala.gov.in എന്നിവയിൽ ലഭ്യമാണ്. ഫോൺ : 0471-2326264.

പി.എൻ.എക്‌സ്4063/2023

date