Skip to main content

സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ ഓണാഘോഷം

സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ ഓണാഘോഷം നടത്തി. ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങളും വൃദ്ധസദനത്തിലെ താമസക്കാരും ജീവനക്കാരും പങ്കെടുത്തു. കെ പി എസി ലീലാകൃഷ്ണന്‍ കഥാപ്രസംഗം അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം ബി ജയന്തി ഉദ്ഘാടനം ചെയ്തു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ദിനേശ് അധ്യക്ഷനായി. സബ് ജഡ്ജ് മഞ്ജു, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ്, എച്ച് എല്‍ എഫ് പി പി റ്റി എന്നീ സ്ഥാപനങ്ങളില്‍ നിന്നുള്ള ജീവനക്കാരുംപങ്കെടുത്തു.

date