Skip to main content

ചടയമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ ഓണാഘോഷം

ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെ ഓണാഘോഷ പരിപാടികള്‍ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്ധ്യാധരന്‍ അധ്യക്ഷയായി.

എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്ത് പിടിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നതെന്ന് മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അധീനതയിലുള്ള അഗ്രോ സര്‍വ്വീസ് സെന്റര്‍ ഭൂമിയില്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറികള്‍ ബ്ലോക്ക് പ്രസിഡന്റ് മന്ത്രിക്ക് സമ്മാനിച്ചു.

സ്ഥിരം സമിതി അധ്യക്ഷ•ാരായ കെ ഉഷ, ജയന്തിദേവി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്‍ അനൂപ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date