Skip to main content

കൃഷിവകുപ്പിന്റെ ഓണവിപണി

കാര്‍ഷികവികസന- കര്‍ഷകക്ഷേമ വകുപ്പിന്റെ ഓണവിപണി ഇന്ന് (ഓഗസ്റ്റ് 25) മുതല്‍ 28 വരെ ജില്ലയിലെ കൃഷിഭവനകളില്‍ നടത്തും. ആകെ 78 ഓണ വിപണികളുണ്ടാകും. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങളാണ് ആകര്‍ഷണം. ശീതകാല പച്ചക്കറികള്‍ ഉള്‍പ്പെടെ മറ്റ് ഉല്‍പ്പന്നങ്ങള്‍ ഹോര്‍ട്ടികോര്‍പ് വഴിയാണ് വില്‍ക്കുക. നാടന്‍പച്ചക്കറികള്‍ 10 ശതമാനം അധികവില നല്‍കി സംഭരിക്കും. 30 ശതമാനം വിലകുറച്ചാണ് വിപണയില്‍ ലഭ്യമാക്കുക.  

ജില്ലാതല ഉദ്ഘാടനം കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷനില്‍ ഇന്ന് (ഓഗസ്റ്റ് 25) രണ്ടുമണിക്ക് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. കൊട്ടാരക്കര മുന്‍സിപ്പല്‍ ചെയര്‍മാന്‍ എസ് ആര്‍ രമേശ് അധ്യക്ഷനാകും. കൊടിക്കുന്നില്‍ സുരേഷ് എം.പി ആദ്യ വില്പന നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ കൃഷിവകുപ്പിന്റെ ഓണ്‍ലൈന്‍ പര്‍ച്ചേസായ കിയോസ്‌ക് ഉദ്ഘാടനം ചെയ്യും.

date