Skip to main content

റവന്യൂ റിക്കവറി അദാലത്ത്; ഒറ്റത്തവണ തീർപ്പാക്കലിന് അവസരം

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ജില്ലാ ഓഫീസിൽ നിന്നും വിവിധയിനം വായ്പകൾ എടുത്ത് കുടിശ്ശികയായി റവന്യൂ റിക്കവറി നടപടി നേരിടുന്ന ഗുണഭോക്താക്കൾക്ക് പലിശയിളവോടെ ഒറ്റത്തവണ തീർപ്പാക്കലിന് അവസരം. ഇതിനുപുറമേ റവന്യൂ കളക്ഷൻ ചാർജ് ഇളവും ലഭിക്കും. കൊടുങ്ങല്ലൂർ താലൂക്കിലെ ഗുണഭോക്താക്കൾക്കായി താലൂക്ക് ഓഫീസിൽ സെപ്റ്റംബർ എട്ടിനും തലപ്പിള്ളി താലൂക്ക് ഓഫീസിൽ സെപ്റ്റംബർ 13 നും രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ റവന്യൂ റിക്കവറി അദാലത്ത് നടത്തും. ഫോൺ: 0487 2331556, 9400068508.

date