Skip to main content

ഫ്രാഞ്ചൈസികൾ; അപേക്ഷ ക്ഷണിച്ചു 

എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഫ്രാഞ്ചൈസികൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ അനലിറ്റിക്സ്, റോബോട്ടിക്സ്, ഐ ടി, ടൂറിസം, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ലോജിസ്റ്റിക്സ് ഏവിയേഷൻ, ഹെൽത്ത് കെയർ എന്നീ മേഖലകളിലെ കോഴ്സുകളുടെ നടത്തിപ്പിനാണ് അപേക്ഷ ക്ഷണിച്ചത്. നിർദിഷ്ട മാതൃകയിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 5. കൂടുതൽ വിവരങ്ങൾ www.lbscentre.kerala.gov.in ലും lbsskillcentre@gmail.com ഇമെയിൽ മുഖേനയും ലഭിക്കും. ഫോൺ: 0471 2560333, 6238553571.

date