Post Category
ഓണവിപണിയിൽ ശ്രദ്ധേയമായി സാഫ് ഗ്രൂപ്പുകളും
ഓണത്തോടനുബന്ധിച്ച് സാഫിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടൈലറിങ് ആൻഡ് ഗാർമെന്റ്സ് യൂണിറ്റുകൾ ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് വിവിധ മോഡലുകളിലും ഡിസൈനുകളിലും തുണിത്തരങ്ങൾ റെഡിമെയ്ഡ്/ സ്റ്റിച്ച് ചെയ്തു നൽകുന്നു. ഓർഡറുകൾ ഓൺലൈനായും നേരിട്ടും സ്വീകരിക്കും. ജില്ലയിൽ സാഫിന്റെ കീഴിൽ 200 ഓളം മത്സ്യത്തൊഴിലാളി വനിതകൾ അടങ്ങുന്ന 80ലധികം യൂണിറ്റുകൾ കൊടുങ്ങല്ലൂർ, എറിയാട്, എടവിലങ്ങ്, എസ് എൻ പുരം, മതിലകം, പെരിഞ്ഞനം, കൈപ്പമംഗലം, എടത്തിരുത്തി, വലപ്പാട്, വാടാനപ്പിള്ളി ഏങ്ങണ്ടിയൂർ, കടപ്പുറം ചാവക്കാട് എന്നീ തീരദേശ പഞ്ചായത്തുകളിലായി പ്രവർത്തിക്കുന്നുണ്ട്. ഓണം പ്രമാണിച്ച് 25 ശതമാനം വരെ ഓഫറുകളും ലഭിക്കും. ഫോൺ: 8943835969, 8943864167.
date
- Log in to post comments