കെ സ്റ്റോർ ഉദ്ഘാടനം ചെയ്തു
ചാലക്കുടി നിയോജകമണ്ഡലത്തിൽ കോടശ്ശേരി പഞ്ചായത്തിലെ കുറ്റിച്ചിറയിലെ കെ സ്റ്റോർ ടി ജെ സനീഷ് കുമാർ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. കോടശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിജു മാവേലിൽ അധ്യക്ഷനായി.
പൊതുവിതരണ- ഉപഭോക്തൃകാര്യവകുപ്പ് റേഷൻ കടയിലെ പശ്ചാത്തല സൗകര്യം വിപുലപ്പെടുത്തിയും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയും കൂടുതൽ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന പദ്ധതിയാണ് കെസ്റ്റോർ. റേഷൻ സാധനങ്ങൾ മാത്രം നൽകിവരുന്ന പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദ സേവനങ്ങൾ നൽകുംവിധം മാറ്റിയെടുക്കുന്നതിനാണ് പദ്ധതി സർക്കാർ ആവിഷ്കരിച്ചത്. ആദ്യഘട്ടത്തിൽ 108 റേഷൻ കടകൾ കെ സ്റ്റോറുകളായി മാറി. രണ്ടാംഘട്ടത്തിൽ 186 റേഷൻ കടകൾ കൂടി സംസ്ഥാനത്ത് കെ സ്റ്റോറുകളായി മാറുകയാണ്.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി വി ആസ്മ, വാർഡ് മെമ്പർ ആശ രാകേഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ചാലക്കുടി താലൂക്ക് സപ്ലൈ ഓഫീസർ, റേഷനിംഗ് ഇൻസ്പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments