Skip to main content

ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് പ്രോഗ്രാം

കോട്ടയം: സ്‌റ്റേറ്റ് റിസോർഴ്‌സ്് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്. ആർ.സി. കമ്മ്യൂണിറ്റി കോളേജ് 2023 ജൂലൈ സെക്ഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും ടൂറിസം മാനേജ്മെന്റ് നൽകുന്നുണ്ട്. അപേക്ഷാഫോമും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്. ആർ. സി. ഓഫീസിൽ നിന്ന് ലഭിക്കും. https://app.srcc.in/register എന്ന ലിങ്ക് വഴിയോ തപാൽ മുഖേനയോ അപേക്ഷിക്കാം
വിശദമായ വിവരങ്ങൾക്ക്  www.srcc.in. എന്ന വെബ്സൈറ്റിലോ  0471- 2570741, 9846033009 എന്ന നമ്പറിലോ ബന്ധപ്പെടാം. ഓഗസ്റ്റ് 26നകം അപേക്ഷിക്കണം.

 

date