Skip to main content

അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു  

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ്‌ റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്‌.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ്, ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആൻഡ് എയര്‍പോര്‍ട്ട്‌ മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ് ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക്‌ അപേക്ഷിക്കാം. അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ്‌ സമ്പര്‍ക്ക ക്ലാസുകൾ ക്രമീകരിച്ചിട്ടുള്ളത്‌. അപേക്ഷകള്‍ സമർപ്പിക്കേണ്ട അവസാന തിയ്യതി : ആഗസ്റ്റ്‌ 26. കൂടുതൽ വിവരങ്ങൾക്ക് : 0471 2570471, 9846033009, 9846033001,  www.srccc.in  

 

ക്ഷേമനിധി ഉടമാ വിഹിതം ഒടുക്കണം

കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുളള വാഹന ഉടമകൾ പദ്ധതിയിൽ വ്യവസ്ഥ ചെയ്തിട്ടുളള പ്രകാരം വാഹന നികുതി അടയ്ക്കുന്നതിന് മുമ്പ് കൃത്യമായും ക്ഷേമനിധി ഉടമാ വിഹിതം ഒടുക്കിയിരിക്കണമെന്നും അല്ലാത്ത പക്ഷം പലിശ സഹിതം അടക്കേണ്ടി വരുമെന്നും ബോർഡ് ചെയർമാൻ കെ.കെ ദിവാകരൻ അറിയിച്ചു. ഓൺലൈൻ മുഖേനയും ജില്ലാ ഓഫീസുകളിൽ കാർഡ് സ്വൈപ്പ് വഴിയും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ശാഖകളിലും അക്ഷയ, ഫ്രണ്ട്സ് ജനസേവന കേന്ദ്രം എന്നിവയിലൂടെയും മൊബൈൽ ആപ്പ് വഴിയും ക്ഷേമനിധി വിഹിതം ഒടുക്ക് വരുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2767213

date