Skip to main content

"നാട്ടുമാമ്പാത" പദ്ധതിയിലൂടെ നടുവണ്ണൂരിൽ നാട്ടുമാവുകൾ തളിരിടും

 

ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന "നാട്ടുമാമ്പാത" പദ്ധതിയിലൂടെ നടുവണ്ണൂരിൽ നാട്ടുമാവുകൾ തളിരിടും. ആദ്യഘട്ടമെന്ന നിലയിലാണ് നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. പിന്നീട് മറ്റ് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. പഞ്ചായത്തിലെ അനുയോജ്യമായ സ്ഥലങ്ങളിൽ നാട്ടുമാവിൻ തൈകൾ നട്ടുവളർത്തും. അതിൻ്റെ തുടർന്നുള്ള പരിപാലന ചുമതല തൊഴിലുറപ്പ് തൊഴിലാളികൾ നിർവഹിക്കും.

നീലപ്പറങ്കി, പുളിയൻ പറങ്കി, കുറുക്കൻ മാങ്ങ, ഗോ മാങ്ങ, ചുനയൻ തുടങ്ങിയ നാട്ടുമാവിൻ ഇനങ്ങളാണ് പ്രധാനമായും നട്ട് വളർത്തുക. നടുവണ്ണൂരിലെ സിപ്കോയുടെ ഭൂമിയിലാണ് ആദ്യഘട്ടത്തിൽ മാവിൻ തൈകൾ നട്ടത്. അനുയോജ്യമായ ഭൂമി ലഭ്യമാവുന്ന മുറക്ക് കൂടുതൽ ഇടങ്ങളിൽ തൈകൾ വച്ച് പിടിപ്പിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാമോദരൻ പറഞ്ഞു.

അന്യം നിന്നു പോകുന്ന നാട്ടുമാവുകളെ സംരക്ഷിക്കാനുള്ള ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയാണ് 'നാട്ടുമാമ്പാത'. റോഡുകൾ, ജലാശയങ്ങൾ തുടങ്ങിയവയുടെ ഓരങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും നാട്ടുമാവുകൾ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പദ്ധതിക്ക് തൈ നട്ടുകൊണ്ട് തുടക്കം കുറിച്ചിരുന്നു.

date