Skip to main content

കൊടിയത്തൂരിലെ കെ-സ്റ്റോർ ഉദ്ഘാടനം നാളെ

 

കുന്ദമംഗലം ബ്ലോക്കിലെ കൊടിയത്തൂർ പഞ്ചായത്തിൽ പ്രവർത്തനം തുടങ്ങുന്ന കെ-സ്റ്റോറിന്റെ ഉദ്ഘാടനം നാളെ (ആഗസ്റ്റ് 25) വൈകീട്ട്  4 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പി. മാധവൻ നിർവഹിക്കും. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു അധ്യക്ഷത വഹിക്കും.

കൊടിയത്തൂർ പഞ്ചായത്തിലെ 13-ാം വാർഡിൽ ചുള്ളിക്കാപ്പറമ്പിലെ 156-ാം നമ്പർ റേഷൻകടയാണ് വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കെ-സ്റ്റോറായി പ്രവര്‍ത്തനം തുടങ്ങുന്നത്.

ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് 108 റേഷൻ കടകളാണ് കെ സ്റ്റോറുകളാക്കി മാറ്റിയത്. റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമേ സപ്ലൈകോ ശബരി ഉത്പ്പന്നങ്ങള്‍, മില്‍മ ഉല്‍പ്പന്നങ്ങള്‍, ഗ്യാസ്, ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ എന്നിവ റേഷന്‍ കടകള്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് കെ-സ്റ്റോറിന്റെ ലക്ഷ്യം. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സപ്ലൈ ഓഫീസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

date