Post Category
ഓണം സ്പെഷ്യൽ സ്ക്വാഡ് പരിശോധന നടത്തി
ജില്ലാ കലക്ടറുടെ നിർദ്ദേശ പ്രകാരം സിവിൽ സപ്ലൈസ് വകുപ്പിന്റെ ഓണം സ്പെഷ്യൽ സ്ക്വാഡ് കടകളിൽ പരിശോധന നടത്തി. ആയഞ്ചേരി, മേമുണ്ട എന്നിവിടങ്ങളിലെ സൂപ്പർ മാർക്കറ്റുകൾ, പച്ചക്കറികടകൾ, ഇറച്ചികടകൾ, ബേക്കറികൾ, പഴക്കടകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
വില വിവരപട്ടിക പ്രദർശിപ്പിക്കാത്ത അഞ്ച് കടകൾക്ക് നോട്ടീസ് നൽകി. സാധനങ്ങളുടെ വില ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാൻ കർശന നിർദ്ദേശം നൽകി. പരിശോധന വരും ദിവസങ്ങളിലും തുടരുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസർ ഫൈസൽ.പി അറിയിച്ചു. പരിശോധനയിൽ ജീവനക്കാരായ ഗോപാലകൃഷ്ണൻ ഇ.കെ , ശ്രീജിത്ത് കുമാർ കെ.പി, അണിമ എ.ആർ എന്നിവരും പങ്കെടുത്തു.
date
- Log in to post comments