Skip to main content

ഓണം വിപണന മേളക്ക് തുടക്കമായി

 

കുടുംബശ്രീ ജില്ലാ മിഷന്റെയും കുടുംബശ്രീ സിഡിഎസ് നൊച്ചാടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണം വിപണന മേളക്ക് തുടക്കമായി. വിപണന മേളയുടെ ഉദ്ഘാടനം നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എൻ ശാരദ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു അമ്പാളി അധ്യക്ഷത വഹിച്ചു.

കുടുംബശ്രീ പ്രവർത്തകർ വീടുകളിൽ നിർമ്മിക്കുന്ന വിവിധ ഇനം പലഹാരങ്ങൾ, മറ്റ് മൂല്യവർധിത ഉൽപന്നങ്ങൾ, മൺപാത്രങ്ങൾ, വിവിധയിനം മസാല ഉൽപന്നങ്ങൾ, ശുദ്ധമായ വെളിച്ചെണ്ണ, ക്ഷീര കർഷകരായ കുടുംബശ്രീ പ്രവർത്തകരുടെ വിവിധയിനം പാൽ ഉൽപന്നങ്ങൾ എന്നിവ മേളയിൽ ലഭ്യമാണ്. മുളിയങ്ങലിലെ കരിമ്പാംകുന്ന് മാവേലി സ്റ്റോറിന് മുൻവശത്ത് ആരംഭിച്ച മേള ആഗസ്റ്റ് 27 വരെ തുടരും.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷിജി കൊട്ടാരക്കൽ, ഗ്രാമപഞ്ചായത്തംഗം സുമേഷ് തിരുവോത്ത്, പഞ്ചായത്ത് സെക്രട്ടറി അനീഷ് അരവിന്ദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. സിഡിഎസ് ചെയർപേഴ്സൺ പി.പി. ശോണിമ സ്വാഗതവും സ്വാഗത സംഘം കൺവീനർ ലളിത കെ നന്ദിയും പറഞ്ഞു.

date