Skip to main content

ഓണാഘോഷം: പ്രത്യേക പാക്കേജുകളുമായി ഉത്തരവാദിത്ത ടൂറിസം മിഷൻ

 

ഓണാഘോഷം അടിപൊളിയാക്കാൻ പ്രത്യേക പാക്കേജുകളുമായി ഉത്തരവാദിത്ത ടൂറിസം മിഷൻ. ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 10 വരെയുള്ള കാലയളവിലാണ് മിഷന്റെ നേതൃത്വത്തിലുള്ള പ്രത്യേക പാക്കേജുകൾ ഒരുക്കിയിരിക്കുന്നത്. കടലുണ്ടിയിൽ സൗഹാർദ്ദ  വിനോദ സഞ്ചാരത്തിന്റെ ഭാഗമായി വനിതകൾക്ക് മാത്രമായി പ്രത്യേക പാക്കേജുകളുണ്ട്. ഇതിനു പുറമെ ഫാമിലി പാക്കേജുകളും ലഭ്യമാണ്. ഉത്തരവാദിത്ത ടൂറിസം മിഷൻ നേരിട്ടും മിഷന്റെ രജിസ്റ്റേർഡ് യൂണിറ്റുകൾ വഴിയുമാണ് പാക്കേജുകളുടെ സംഘാടനം നടത്തുന്നത്.

കേരളത്തിന്റെ ഗ്രാമീണ ജീവിതം, തനത് ഭക്ഷണം, പരമ്പരാഗത തൊഴിൽ എന്നിവ മുഖ്യ പ്രമേയമാകുന്ന പാക്കേജുകളിൽ കണ്ടൽക്കാടിലൂടെയുള്ള തോണിയാത്രയും, ചട്ടി ചോറും മുളയരി പായസവും, കയർ പിരിക്കലും നെയ്ത്തും അനുഭവിച്ചറിയാനുള്ള അവസരം എന്നിവയും ഉൾപ്പെടുന്നു.

പാക്കേജുകളുടെ വിശദാംശങ്ങൾക്ക് rt@keralatourism.org, rtmission.kkd@gmail.com എന്ന ഇ മെയിലിലോ  9526748398  / 9947394710  എന്ന നമ്പറുകളിലോ ബന്ധപ്പെടാം.

date