Skip to main content

തുറയൂരിൽ ഓണം ഫെസ്റ്റിന് തുടക്കം

 

തുറയൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം ഫെസ്റ്റ് 2023 ന് തുറയൂരിൽ തുടക്കമായി. ഫെസ്റ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആയിരത്തോളം കുടുംബശ്രീ അംഗങ്ങളും പൗര പ്രമുഖരും അണിനിരന്ന വർണാഭമായ ഘോഷയാത്ര തോലേരിയിൽ നിന്നും ആരംഭിച്ച് പയ്യോളി അങ്ങാടിയിൽ സമാപിച്ചു. സാംസ്കാരിക സമ്മേളനം ടി പി.രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് അധ്യക്ഷത വഹിച്ചു.

ആ​ഗസ്റ്റ് 25, 26, 27 തിയ്യതികളിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഫെസ്റ്റിന്റെ ഭാ​ഗമായി വിപണന മേളയും കുടുംബശ്രീ അം​ഗങ്ങൾ അവതരിപ്പിക്കുന്ന നാട്ടരങ്ങ്, പൂക്കള മത്സരം, ഓണ സദ്യ, സുരക്ഷാ ബോധവത്ക്കരണ ക്ലാസ് എന്നിവയും സംഘടിപ്പിക്കും.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തം​ഗം അഷീദ നടുക്കാട്ടിൽ, ​ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീജ മാവുള്ളാട്ടിൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ രാമകൃഷ്ണൻ കെ.എം, ദിപിന ടി.കെ, സബിൻരാജ്, പഞ്ചായത്തം​ഗങ്ങൾ, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.പി ഷിബു, സെക്രട്ടറി കൃഷ്ണകുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ ടി.കെ സുനിൽ സ്വാഗതവും സിഡിഎസ് ചെയർപേഴ്സൺ അഞ്ജു മാടത്തിൽ നന്ദിയും പറഞ്ഞു.

date