Skip to main content

ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി

 

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെയും മഹിള കിസാൻ സ്വശാക്തീകിരൺ പരിയോജനയുടെയും ആഭിമുഖ്യത്തിൽ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ എളാട്ടേരിയിൽ ചെണ്ടുമല്ലികൃഷി വിളവെടുപ്പ് നടത്തി. വിളവെടുപ്പ് ഉദ്ഘാടനം  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് നിർവഹിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ജീവാനന്ദൻ മാസ്റ്റർ ആദ്യവിൽപ്പന നടത്തി. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ അഭിനീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇ.കെ ജുബീഷ്, ടി.എം രജില, സുഹറാ ഖാദർ, ഗ്രാമപഞ്ചായത്ത് അംഗം ജോതി നളിനം, കൃഷി ഓഫീസർ മുഫീദ എന്നിവർ സംസാരിച്ചു. എം കെ എസ് പി ജില്ലാ കോർഡിനേറ്റർ ദീപ സ്വാഗതവും മുൻ പഞ്ചായത്തംഗം വി.കെ ശശീധരൻ നന്ദിയും പറഞ്ഞു.

date